മലയാറ്റൂർ രാമകൃഷാണൻ എഴുതിയ 33 കഥകളുടെ സമാഹാരമാണ് ബ്രിഗേഡിയർ കഥകൾ. ബ്രിഗേഡിയറുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥകളിൽ. നാല് സുഹൃത്ത്ക്കൾ ഒരു ക്ലബ്ബിൽ വെച്ച് ഒത്തുകൂടുന്നു അതിലൊരാൾ ബ്രിഗേഡിയറാണ് പേര് വിജയൻമേനോൻ, മറ്റ് മൂവർ അഡ്വക്കേറ്റ് നടേശൻ, പ്ലാൻറർ പൌലോസ്, ബ്രിഗേഡിയറുടെ കഥകൾ എഴുതുന്നയാൾ പിന്നെയുള്ളത് ക്ലബ് ബെയറർ പപ്പനും. ഇവർ നാല് പേരും കൂടി ചർച്ച ചെയ്യുന്ന ഓരോ വിഷയത്തിനെയും ബന്ധപ്പെടുത്തി ബ്രിഗേഡിയർ അദ്ദേഹത്തിന്റെ പൂർവ്വകാല അനുഭവങ്ങൾ എന്ന രീതിയിലാണ് കഥകൾ പറയുന്നത്. ഈ കഥകളിലൂടെ ബ്രിഗേഡിയർ വിജയൻമേനോൻ എന്ന സിമ്പിൾ സോൾജിയർ ദേശീയം അന്തർദേശീയം,രാഷ്ട്രീയം, സാഹിത്യം, ശാസ്ത്രം, വിശ്വാസം, അവിശ്വാസം, അന്ധവിശ്വാസം, യുദ്ധം, മന്ത്രം, തന്ത്രം, നയതന്ത്രം, വൈദ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളാണ് പറയുന്നത്. ഇതിലെ ഓരോ കഥകളും ചരിത്രവും ചരിത്രത്തിൽ ഉള്ള വ്യക്തികളുമായും സംഭവങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ബ്രിഗേഡിയർ അദ്ദേഹത്തിന്റെ അനുഭവ കഥയായി പറയുമ്പോൾ അല്ലെങ്കിൽ ഒരു സംഭവത്തിലുള്ള...