വിലായത്ത് ബുദ്ധ എന്നാൽ ഏറ്റവും മുന്തിയ ഇനം എ ക്ലാസ് (Export Quality) ചന്ദനത്തിനുള്ള പേരാണ്. ജി ആർ ഇന്ദുഗോപൻ എഴുതിയ ഈ നോവലിൽ ദുർഗന്ധമയമായ ജീവിതത്തേക്കാൾ നല്ലത് സുഗന്ധമയമായ മരണം എന്ന ലക്ഷ്യത്തോടെ ചന്ദനമരം നട്ടു വളർത്തുന്ന ഗുരു, ആ മരത്തിനും, ലക്ഷ്യത്തിനും ഭീഷണിയായി വരുന്ന ശിഷ്യൻ. നാട്ടുമ്പുറങ്ങളിലെ അടക്കംപറച്ചിലും, അപവാദ പ്രചരണവും, വീറും, വാശിയും, രാഷ്ട്രീയവും അതോടൊപ്പം ആദ്ധ്യാത്മികതയുടെ സ്പർശവും അടങ്ങിയ ഈ നോവൽ തുടങ്ങിയാൽ നിർത്താതെ വായിച്ചു പോകും.
മറയൂരിലെ മലമുകളിൽ തന്റേതല്ലാത്ത കാരണത്താൽ സമൂഹത്തിൽ അപമാനിതനാകുന്ന ഗുരു (ഭാസ്കരൻ സാറ്) അപമാന ഭാരത്തിൽ നിന്നും രക്ഷപ്പെടുവാൻ നട്ടുവളർത്തുന്ന ചന്ദന മരം. അതു മോഷ്ടിക്കാനായി വരുന്ന ശിഷ്യനും(ഡബിൾ മോഹനൻ) തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും, പ്രതികാരവും, അധികാരവും, വാശിയും, നിസ്സഹായതയും ചേർന്നു നിൽക്കുന്ന ഉദ്വേഗജനകമായ നോവൽ.
ലളിതമായ ഭാഷയിലെഴുതിയ ഈ നോവൽ വായിക്കാനും സിനിമ കാണുന്നത്രയും സമയമേ വേണ്ടി വരുകയുള്ളു (...ചിലവും).
Get this book from Amazon | Mathrubhumi Books | DC Books
VILAYATH BUDHA
Author:G.R.Indugopan
Language:Malayalam
Genre: Fiction
Pages:130
ISBN: 9789355495174
ISBN 13: 9789355499585
Publisher: Mathrubhumi Books
Country of Origin : India
ജി ആർ ഇന്ദുഗോപൻ എഴുതിയ മറ്റു കൃതികൾ മാതൃഭൂമി ബുക്സ് | ഡി സി ബുക്സ്
Related links: Read more, Vilayath Buddha Movie, Vilayath Buddha Movie
Audible free trial to listen your faviorite books anywhere
Comments
Post a Comment