1949 -ൽ എഴുത്തുകാരൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആദ്യം നടത്തിയ യാത്രയെ കുറിച്ചുള്ള വിവരണമാണീ പുസ്തകത്തിലുള്ളത് . ഈ യാത്രയിൽ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഇതിലുള്ളത്. ഇന്ത്യയിൽ നിന്നും കപ്പലിൽ കടൽ മാർഗം ആഫ്രിക്കയിൽ എത്തിച്ചേരുകയും തുടർന്ന് തീവണ്ടിയിലും ബസ്സിലും ടാക്സിയിലുമായി യാത്ര ചെയ്ത് തെക്ക്-കിഴക്കൻ ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. പുസ്തകത്തിൽ പരാമർശ്ശിച്ചിട്ടുള്ള സ്ഥലനാമങ്ങൾ പലതും മാറിയിട്ടുണ്ട്.
യൂറോപ്യൻ കോളനി വാഴ്ച സമയത്തു ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കു-കിഴക്കൻ ഭാഗം റൊഡേഷ്യ എന്നും, പോർത്തുഗീസ് പൂർവ ആഫ്രിക്ക എന്നുമാണ് അറിയപ്പെട്ടത്. ഇതിൽ റൊഡേഷ്യ എന്നത് തെക്കൻ റൊഡേഷ്യ, വടക്കൻ റൊഡേഷ്യ, വടക്കു പടിഞ്ഞാറൻ റൊഡേഷ്യ എന്നിവയുൾപെട്ടതായിരുന്നു. സാലിസ്ബറി (ഹരാരേ), ബുലവായോ, വിക്ടോറിയ വെള്ളച്ചാട്ടം, ഹ്വങ്ങേ ദേശിയോദ്യാനം, മെറ്റബോ ദേശിയോദ്യാനം തെക്കൻ റൊഡേഷ്യയിൽ ഉൾപ്പെട്ട സ്ഥലങ്ങളും, ഉംതാലി, ബ്ലാൻടയർ, ലിലോൻഗ്വേ, ലുംബാഡ്‌സി, കാസുങ്ക, മഡിസി, ലോജ്വ, മസീമ്പ, കാട്ടുമ്പി, ചിസ്ങ്ക ന്യാസലാൻഡിൽ (മലാവി) ഉൾപ്പെട്ട സ്ഥലങ്ങളും, ടുണ്ടുമ, ഇഗവ, മ്പെയ, ചിമാല, മലങ്കാളി, ഇഫുണ്ട, ഇരിങ്ങ, ന്യാങ്ങോരോ, കിപഗോറോ, ഡോഡോമ, ദാരസ്സലാം ടങ്കാനിക്കയിൽ (ടാൻസാനിയ) ഉൾപ്പെട്ട സ്ഥലങ്ങളും, ബൈറ പോർത്തുഗീസ് പൂർവ ആഫ്രിക്കയിൽ ഉൾപ്പെട്ട സ്ഥലവുമാണ്. പോർത്തുഗീസ് പൂർവ ആഫ്രിക്, റൊഡേഷ്യ ഇവയൊന്നും നിലവിൽ ഇല്ല.
ബൈറ മുതൽ ബുലവായോ വരെയുള്ള തീവണ്ടി യാത്ര, വിക്ടോറിയ വെള്ളച്ചാട്ടം, ബ്ലാൻടയറിൽ നിന്നും ഡോഡോമ വരെ ലോറിയിലും ബസ്സിലുമായി നടത്തിയ യാത്ര, സന്ദർശിച്ച സ്ഥലത്തെ കുറിച്ചുള്ള സാമൂഹിക സാംസ്കാരിക ചരിത്രപരമായ വിവരങ്ങൾ, ജനങ്ങൾ (അവിടെയുള്ളതും, കുടിയേറിയതും), ഭൂപ്രകൃതി, സസ്യജന്തുജാലങ്ങൾ, ഭാഷ, രാഷ്ട്രീയം, ഗതാഗതം എന്നിവയെക്കുറിച്ചെല്ലാം വിവരിക്കുന്നുണ്ട്.
കൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ഈ പുസ്തകം വായിക്കുമ്പോൾ. പുസ്തകം വളരെ ചെറുതാണ്. പുസ്തകത്തിന്റെ ആദ്യ അദ്ധ്യയത്തിൽ കാപ്പിരികൾ അഥവ നിഗ്രോകൾ എന്ന് വിളിക്കുന്ന ആഫ്രിക്കക്കാരുടെ പൂർവ്വകാലത്തെക്കുറിച്ച് പറയുന്നുണ്ട്. പ്രകൃത്യാലും സ്വന്തം മനുഷ്യ സഹോദരങ്ങളാലും മർദ്ദിതരായ ഒരു വിഭാഗം, ഭയം കൊണ്ട് മരവിച്ചു പോയ ഒരു മനുഷ്യ വർഗ്ഗം. നാളെയെപ്പറ്റി ചിന്തയില്ലാത്ത, നന്ദി, സ്നേഹം, വിശ്വാസം ഏന്തെന്ന അറിയാത്ത വിഭാഗം. താൻ ജനിച്ച തന്റെ സ്വന്തം നാട്ടിൽ പോലും സ്ഥാനമില്ലാതെ ദയനീയമായ ഒരവസ്ഥയിലുടെ കടന്നു പോകുന്ന വിഭാഗം. ഇത്രയും ക്രൂരതയും അവഹേളനയും ഏറ്റുവാങ്ങിയ മനുഷ്യവർഗ്ഗം കാപ്പിരികൾ എന്നറിയപ്പെടുന്ന ഈ മനുഷ്യർ മാത്രമായിരിക്കും
ലേഖകൻ ഇവിടെ സന്ദർശിക്കുന്ന കാലം ആഫ്രിക്ക യൂറോപ്യന്മാരുടെ കീഴിലായിരുന്നു. തെക്കു-കിഴക്കൻ ആഫ്രിക്കയിലെ നാട്ടുകാരെക്കുറിച്ചും, അവിടേക്ക് കുടിയേറിയ ഇന്ത്യക്കാരെക്കുറിച്ചും, അവർ നേരിടുന്ന പ്രശ്നങ്ങളേ കുറിച്ചും എഴുത്തുകാരൻ വിവരിക്കുന്നുണ്ട്. വംശീയമായും, നിറത്തിന്റെ പേരിലും അവിടെയുള്ള നാട്ടുകാരും കുടിയേറിയ ഭൂരിഭാഗം പേരും ബുദ്ധിമുട്ടുന്നുണ്ട് അദ്ദേഹത്തിനും ഈ പ്രശനങ്ങളൊക്കെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
ദക്ഷിണ ആഫ്രിക്കയുടെ മധ്യത്തിൽ നിലകൊള്ളുന്ന ഒരു അദ്‌ഭുതമാണ് വിക്ടോറിയ വെള്ളാച്ചാട്ടം. സാംബസി നദിയിലുള്ള ഈ വെള്ളച്ചാട്ടം കാണാനായി മാത്രം ലേഖകൻ 6000 മൈൽ സഞ്ചരിച്ചുവെന്നു വായിക്കുമ്പോൾ ശരിക്കും അദ്‌ഭുതപ്പെട്ടു പോകും. വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾ ഗംഭീരമാണ്.അതുപോലെ തീവണ്ടിയിലും ബ്ലാൻടയറിൽ നിന്നും ഡോഡോമ വരെ ലോറിയിലും ബസ്സിലുമായുള്ള യാത്രകളുടെ വിവരണങ്ങളാലും രസകരമാണ്
യാത്രയിൽ പരിചയപ്പെടുത്തുന്ന ചില സ്ഥലങ്ങൾ : മോമ്പാസ, ബൈറ, ഉംതാലി, സാലിസ്ബറി (ഹരാരേ), ബുലവായോ, വിക്ടോറിയ വെള്ളച്ചാട്ടം, ബ്ലാൻടയർ, ലിലോൻഗ്വേ, ലുംബാഡ്‌സി, കാസുങ്ക, മഡിസി, ലോജ്വ, മസീമ്പ, കാട്ടുമ്പി, ചിസ്ങ്ക, ടുണ്ടുമ, ഇഗവ, മ്പെയ, ചിമാല, മലങ്കാളി, ഇഫുണ്ട, ഇരിങ്ങ, ന്യാങ്ങോരോ, കിപഗോറോ, ഡോഡോമ, ടാബോറ, ദാരസ്സലാം
വിക്ടോറിയ വെള്ളച്ചാട്ടം, സമ്പസി നദി, പുങ്ഗ്വേ നദി, ബൂസി നദി, ന്യാസ (മലാവി) തടാകം, റൂഹ നദി, ഹ്വങ്ങേ ദേശിയോദ്യാനം, മെറ്റബോ ദേശിയോദ്യാനം
Kappirikalude Nattil (കാപ്പിരികളുടെ നാട്ടിൽ) | |
Kindle Edition | Paperback |
Kappirikaludea Nattil
Author: S.K. Pottekkadu
Language: Malayalam
Genre: Non-Fiction| Travelogue
Pages: 102
ISBN:9788171307937 (ISBN10: 8171307930)
ASIN: 8171307930, B01N8XOXM2
Publisher: DC Books
Country of Origin : India
കൂടുതൽ അറിയാൻ
എസ് കെ പൊറ്റെക്കാട്ട്
വിക്ടോറിയ വെള്ളച്ചാട്ടം
റൊഡേഷ്യ
തെക്കൻ റൊഡേഷ്യ
ന്യാസലാൻഡ് മലാവി
സിംബാബ്‌വേ
ടാൻസാനിയ
സമ്പസി നദി
Comments
Post a Comment