കേരളത്തിലെ അനുഷ്ഠാന കലകളിൽ പുരാതനമായ കൂത്തിൽ നിന്നും ഉണ്ടായ കലാരൂപമാണ് കൂടിയാട്ടം. കൂടിയാട്ടം സംസ്കൃത നാടകാഭിനയ രൂപത്തിലുള്ള നാട്യനാടക കലയാണ്. രണ്ടായിരത്തോളം വർഷം പഴക്കമുള്ള കൂടിയാട്ടം കൂത്തമ്പലം എന്നറിയപ്പെടുന്ന അമ്പലങ്ങൾക്കുള്ളിലെ ഒരു പ്രത്യേകമായി നിർമ്മിച്ച വെച്ചാണ് നടത്തുന്നത് മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളും പുരാണങ്ങളുമാണ് കൂടിയാട്ടത്തിൽ ഉപയോഗിച്ച് പോരുന്നത് കേരളത്തിലെ രാജാവായിരുന്ന കുലശേഖരവർമ്മൻ കൂടിയാട്ടത്തിനു പലമാറ്റങ്ങളും, പുതുമകളും വരുത്തി. കൂടിയാട്ടത്തിന്റെ മാധ്യമഭാഷ സംസ്കൃതമാണ് . പക്ഷെ ഈ കലാരൂപം സങ്കീർണവും സാധാരണക്കാർക്കും, ചില സന്ദർഭങ്ങളിൽ കലപണ്ഡിതന്മാർക്കുകൂടി മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഈ സന്ദർഭത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തും കലാകാരനും, പണ്ഡിതനുമായിരുന്ന തോലൻ ഈ പ്രശ്‌നത്തിന് പരിഹാരമായി കൂടിയാട്ടത്തിലെ നായക വേഷത്തോടൊപ്പം വിദൂഷക വേഷം കൂടി അവതരിപ്പിച്ചത് . ഇത് കൂടിയാട്ടത്തിന്റെ ആസ്വാദ്യത കൂടുതൽ ആക്കുക മാത്രമല്ല കൂടുതൽ ജനപ്രിയവുമാക്കി മാറ്റി . വിദൂഷകിനല്ലാത്ത കൂടിയാട്ടമില്ല എന്ന നിലയോളം എത്തിച്ചേരുകയും ചെയ്തു. സുഭദ്രാധ...