കേരളത്തിലെ അനുഷ്ഠാന കലകളിൽ പുരാതനമായ കൂത്തിൽ നിന്നും ഉണ്ടായ കലാരൂപമാണ് കൂടിയാട്ടം. കൂടിയാട്ടം സംസ്കൃത നാടകാഭിനയ രൂപത്തിലുള്ള നാട്യനാടക കലയാണ്. രണ്ടായിരത്തോളം വർഷം പഴക്കമുള്ള കൂടിയാട്ടം കൂത്തമ്പലം എന്നറിയപ്പെടുന്ന അമ്പലങ്ങൾക്കുള്ളിലെ ഒരു പ്രത്യേകമായി നിർമ്മിച്ച വെച്ചാണ് നടത്തുന്നത് മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളും പുരാണങ്ങളുമാണ് കൂടിയാട്ടത്തിൽ ഉപയോഗിച്ച് പോരുന്നത്
കേരളത്തിലെ രാജാവായിരുന്ന കുലശേഖരവർമ്മൻ കൂടിയാട്ടത്തിനു പലമാറ്റങ്ങളും, പുതുമകളും വരുത്തി. കൂടിയാട്ടത്തിന്റെ മാധ്യമഭാഷ സംസ്കൃതമാണ് . പക്ഷെ ഈ കലാരൂപം സങ്കീർണവും സാധാരണക്കാർക്കും, ചില സന്ദർഭങ്ങളിൽ കലപണ്ഡിതന്മാർക്കുകൂടി മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഈ സന്ദർഭത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തും കലാകാരനും, പണ്ഡിതനുമായിരുന്ന തോലൻ ഈ പ്രശ്‌നത്തിന് പരിഹാരമായി കൂടിയാട്ടത്തിലെ നായക വേഷത്തോടൊപ്പം വിദൂഷക വേഷം കൂടി അവതരിപ്പിച്ചത് . ഇത് കൂടിയാട്ടത്തിന്റെ ആസ്വാദ്യത കൂടുതൽ ആക്കുക മാത്രമല്ല കൂടുതൽ ജനപ്രിയവുമാക്കി മാറ്റി . വിദൂഷകിനല്ലാത്ത കൂടിയാട്ടമില്ല എന്ന നിലയോളം എത്തിച്ചേരുകയും ചെയ്തു.
രണ്ടോ മൂന്നോ ദിവസം ദൈർഖ്യമുള്ളതാണ് കൂടിയാട്ടം. സംസ്‌കൃതമാണ് മാധ്യമ ഭാഷ എന്ന് നേരത്തെ പറഞ്ഞതാണല്ലോ . സംസ്കൃതത്തിലുള്ള കഥയെ സാധാരണക്കാർക്ക് മനസിലാക്കാൻ സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിച്ചു അതിൽ നർമ്മവും, ഫലിതവും, ആക്ഷേപഹാസ്യവും ചേർത്തു ഇത്തരത്തിൽ വിദൂഷകൻറെ സംസ്കൃതവും മലയാളവും മണിപ്രവാളവും ഉപയോഗിച്ചുള്ള കൂടിയാട്ടം കഥാവതരണം കൂടിയാട്ടത്തിനു കൂടുതൽ പ്രചാരവും പ്രസിദ്ധിയും നല്കുകകയും അങ്ങനെ കൂടിയാട്ടം സാധാരണക്കാരന്റെ കൂടി കലയായി മാറുകയും ചെയ്തു.
ദൈർഖ്യം കാരണവും 19 നൂറ്റണ്ടുകളിൽ വന്ന മാറ്റങ്ങളും ഈ കലാരൂപം ക്ഷയിക്കാൻ കാരണമായി. കൂടിയാട്ടത്തിനെ ജീർണ്ണതയിൽ നിന്നും രക്ഷിക്കാൻ പിന്നീട് വന്ന കലാകാരന്മാർ ശ്രമം തുടങ്ങി . അവരുടെ ഉത്സാഹത്തിന്റെ ഫലമായി കൂടിയാട്ടം വീണ്ടും അറിയപ്പെടാൻ തുടങ്ങി . അങ്ങനെയുള്ള കലാകാരന്മാരിൽ ഒരു പ്രധാനിയാണ് പദ്മശ്രീ മണിമാധവ ചാക്ക്യാരും അദ്ദേഹത്തിന്റെ മകൻ പി കെ ജി നമ്പ്യാരുമാണ്.
രണ്ടായിരം വർഷം മുമ്പ് ഈ കലയെ ജനപ്രിയമാക്കിയത് പോലെ 19 നൂറ്റാണ്ടിൽ സംഭവിച്ച ജീർണതയിൽ നിന്ന് രക്ഷിക്കാൻ ഒരേ ഒരു മാർഗം ജനപ്രിയമാക്കുക എന്ന് തന്നെയായിരുന്നു . 1962 -ൽ കേന്ദ്ര സംഗീത നാടക അക്കാഡമിയിൽ സന്നിഹിതരായിരുന്ന ഇതര ഭാഷികൾക്കു മുന്നിൽ അവതരിപ്പിച്ച കൂടിയാട്ടം ഈ കലയെ വീണ്ടും ജനപ്രിയമാക്കി . രണ്ടായിരം വർഷം മുമ്പ് കുലശേഖരപെരുമാളും അദ്ധേഹത്തിന്റെ സുഹൃത്ത് തോലനും ചെയ്തത് വീണ്ടും ആവർത്തിച്ചു, അതായത് ഇതരഭാഷികൾക്ക് മനസിലാകുന്ന ഭാഷയായ ഹിന്ദിയിൽ തന്നെ കൂടിയാട്ടത്തിന്റെ വിദൂഷക കഥാപാത്രത്തെ അവതരിപ്പിച്ചു . ഇത് വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും വൻവിജയമാവുകയും ചെയ്തു. പിന്നീട് കൂടിയാട്ടം സ്വദേശത്തും വിദേശത്തുമായി പല വേദികളിലും അവതരിപ്പിക്കികയുണ്ടായി. 1962 -ൽ കേന്ദ്ര സംഗീത നാടക അക്കാഡമിയിൽ നടന്ന കൂടിയാട്ടത്തിൽ നായക വേഷം കെട്ടിയതു പദ്മശ്രീ മണിമാധവ ചാക്ക്യാറും, വിദൂഷക വേഷത്തിൽ ഹിന്ദിയിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകനും ഈ പുസ്തകത്തിന്റെ കർത്താവുമായ പി കെ ജി നമ്പ്യാരാണ് .
വിദൂഷകനെ കുറിച്ചു ജനങ്ങൾക്ക് കൂടുതൽ മനസിലാക്കാനായി വിദൂഷകനെ കുറിച് ഒരു പുസ്തകം ഹിന്ദി ഭാഷയിൽ എഴുതുകയും അദ്ധേഹത്തിന്റെ എൺപതാം പിറന്നാളിൽ विदूषक എന്ന പേരിൽ പ്രസിദ്ധീകരിച്ചു, തുടർന്ന്, മലയാളത്തിൽ വിദൂഷകൻ എന്ന പേരിൽ അദ്ദേഹത്തിന്റെ ശതാഭിഷേകത്തിലും പ്രസിദ്ധീകരിച്ചു.
പത്ത് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ ആദ്യ അദ്ധ്യായം കൂടിയാട്ടത്തിലെ വിദൂഷക കഥാപാത്രത്തിന്റെ ഉത്ഭവവും ആവശ്യകതയും സവിഷേതയുമാണ് പറയുന്നത് . രണ്ടും മൂണും അധ്യായം കൂടിയാട്ടത്തിൽ വിദൂഷകന്റെ പുറപ്പാടിനെ കുറിച്ച് പറയുന്നു. നാല് അഞ്ച് ആറ് ഏഴ് അദ്ധ്യായങ്ങൾ കൂടിയാട്ടത്തിൽ വിദൂഷകൻ നിർവഹണങ്ങളെ (നാല് പുരുഷാർത്ഥങ്ങൾ - വിനോദം,വഞ്ചനം,അശനം,രാജസേവ ) കുറിച് പ്രതിപാദിക്കുന്നു.
എട്ടാം അദ്ധ്യായത്തിൽ വിദൂഷക പ്രഭാഷണത്തിന്റെ സവിശേഷതകളെ പറ്റിയും ഒമ്പതാം അദ്ധ്യായം മറ്റു കലകളിൽ വിദൂഷകന്റെ സ്വാധീനത്തെ കുറിച്ചും, ചില വിമർശനങ്ങളും അവയ്ക്കുള്ള മറുപിടിയും ആണുള്ളത്. പത്താമത്തെ അദ്ധ്യായത്തിൽ കൂടിയാട്ടത്തിൽ വിദൂഷകന്റെ കർത്തവ്യം, സ്ഥാനം, ഉത്തരവാദിത്വങ്ങൾ എന്നിവയെകുറിച്ച് സൂചിപ്പിക്കുന്നു
കലാരൂപങ്ങൾക്കും ആസ്വാദനങ്ങൾക്കും പരിണാമം സംഭവിച്ചുട്ടുണ്ട് . ഇന്നത്തെ പോലെ ദൃശ്യാവിഷ്കാര സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് ജനങ്ങളെ രസപ്പിക്കാൻ ആവിഷ്കരിച്ച കൂടിയാട്ടവും, ഉൽപ്രേരകം പോലെ പ്രവർത്തിക്കുന്ന, വിദൂഷക കഥാപാത്രവും ഇന്നത്തെ തലമുറയ്ക്ക് ഇഷ്ട്ടപെട്ട ദൃശ്യാവിഷ്ക്കാരങ്ങളിലൂടെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു. കഥയിൽ നായകനുണ്ടാകും കൂടെ ഹാസ്യ (കോമേഡിയൻ ) കഥാപാത്രവും ഉണ്ടാകും, പക്ഷെ കഥാസന്ദർഭത്തിനനുസരിച്ചു വേഷഭൂഷാദികളും ആവശ്യത്തിന് കഥാപാത്രങ്ങളും ഉണ്ടാകും പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാൽ നവ ദൃശ്യാവിഷ്കാരങ്ങളുടെ അടിസ്ഥാന ആശയങ്ങളും രീതികളുമെല്ലാം കൂടിയാട്ടത്തിലെ നായക-വിദൂഷക രൂപത്തിലാണ്.
Vidooshakan(PAPERBACK)
Author: P.K.G. Nambiar
Edition: First(2014)
Language: Malayalam
Genre: Non-Fiction| Study
Pages: 262
ISBN:9788176902960
Publisher: Kerala Sahitya Akademi, Thrissur
Country of Origin : India
Reference: Koodiyattam
Koodiyattam
Koodiyattam
Koodiyattam
Koothu Related Chakyarkooth
Nangiar koothu
Comments
Post a Comment