ഒരു തെരുവും അതിലുള്ള കുറെ മനുഷ്യന്മാരുടെയും കഥയാണിത്. തെരുവിൽ തന്നെ ജനിച്ചതും മറ്റെവിടെ നിന്നോ വന്ന് തെരുവിൽ അഭയം പ്രാപിച്ചവർ, തെരുവിൽ നിന്ന് പോയവരൊക്കെയാണ് ഈ കഥയിലുള്ളവർ. കൂനൻ കണാരൻ,നൊണ്ടിപറങ്ങോടൻ, ഇറച്ചിക്കണ്ടം മൊയിതീൻ, കേളു മാസ്റ്റർ, അപ്പുനായര്, കൃഷ്ണ കുറുപ്പ്, സാൻറോ കറുപ്പൻ, രാധ, സുധാകരൻ, ലാസർ(ഓമഞ്ചി),പൂച്ചക്കണ്ണൻ അതൃമാൻ, പെരിക്കാലൻ അന്ത്രു അങ്ങനെ 205-ഓളം കഥാപാത്രങ്ങളുടെ ജീവതം 48 അദ്ധ്യാങ്ങളിലൂടെ കടന്നു പോകുന്നു. ഏത് മനുഷ്യ സംസ്കാരത്തിന്റെയും ഭാഗമാണ് തെരുവുകൾ. തെരുവിൽ എല്ലാ തരത്തിലുമുള്ള മനുഷ്യരും വന്ന് പോകുന്നു. തെരുവ് യാതൊരു വേർതിരിവുമില്ലാതെ എല്ലാവർക്കും അഭയം നൽകുന്നു.
ഈ കഥയിലെ തെരുവിന്റെ മക്കൾക്ക് അവരുടെതായ ജീവിത രീതിയുണ്ട് ഇല്ലായിമയിൽ നിന്നും ഉണ്ടായ രീതി അത് മാറ്റമില്ലാതെ തുടർന്ന് പോകും. ഒന്നുമില്ലായ്മയിൽ ജീവിക്കുമ്പോഴും, എച്ചിൽ ഭക്ഷിക്കുമ്പോഴും, പീടിക വരാന്തയിൽ കിടക്കുമ്പോഴും അങ്ങനെയും ജീവിക്കാം എന്നവർ കാട്ടി തരുന്നു. ഇവർക്കിടയിൽ ജാതി-മത ഭേദങ്ങളില്ല,സ്വാതന്ത്ര്യവും സമത്വവുമുണ്ട്, രാഷ്ട്രീയമില്ല വ്യക്തികൾ മാത്രമാണുള്ളത്. ഒന്നുമില്ലായ്മയുടെ പടുകുഴിയലാണെങ്കിലു തെരുവിൽ കഴിയുന്നവർ സ്വതന്ത്ര ജീവിതം നയിക്കുന്ന മനുഷ്യരാണ് . അവർക്ക് മറച്ചു വെക്കാനോ ഒളിച്ചു വെക്കാനോ ഒന്നുമില്ല. ഈ സമുദായത്തോടും, ലോകത്തോടും അവർക്ക ഒരു വിദ്വേഷവുമില്ല. ഇവർ ജനിച്ചാലോ, മരിച്ചാലോ ആഘോഷങ്ങളോ, ചടങ്ങുകളോ ഇല്ല, ജനിക്കുന്നു-ജീവിക്കുന്നു- മരിക്കുന്നു അത്ര മാത്രം. തെരുവിന്റെ മക്കളെ ആരും ശ്രദ്ധിക്കാറില്ല. എത്ര മഹത്തായതോ അല്ലാത്തതോ ആയ ഏത് തെരുവിലും ഇത് പോലുള്ള ജീവിതങ്ങളുണ്ട്. സമൂഹത്തിന്റെ വീഴ്പ്പു ഭാണ്ഡം ചുമക്കുന്നവർ. ഇത്തരം മനുഷ്യർക്ക് പെട്ടെന്ന കുറേ പണം കൈയ്യിലേങ്ങാനും വന്നുപെട്ടാലോ ആരെങ്ങകിലും ദാനം ചെയ്താലോ സംഭവിക്കുക-
... "ഞാൻ കീശയിൽ നിന്നും പത്തുറുപ്പികയുടെ ഒരു നോട്ടെടുത്ത് പീടികത്തിണ്ണയിൽ ഉറങ്ങിക്കിടക്കുന്ന ഏതെങ്കിലും പയ്യന്റെ മടിക്കുത്തിൽ തിരുകിവെച്ചു വേഗം ഇറങ്ങിപ്പോന്നു. ഇത് ഞാൻ പലതവണ തുടർന്ന് ഏതാണ്ട് ഇരുന്നൂറുപ്പികയോളം ഞാനങ്ങനെ ദാനം ചെയ്തു. എന്റെ ഈ വിനോദം ഒരു സാധുപ്പയ്യനെ പോലിസിന്റെ ഭയങ്കര മർദ്ദനത്തിനും, തുടർന്നു ജയിൽവാസത്തിനും ഇടവരുത്തിയതായ പിന്നീട് ഞാൻ അറിഞ്ഞു. പുതിയ ഒറ്റയുറുപ്പികനോട്ടുകൾ കൈവശം വെച്ച ഒരു തെരുവുതെണ്ടിച്ചെക്കനെ പോലീസിന്നു പിടികിട്ടിയെന്നും ഒരു ശേട്ടുവിവിന്റെയോ മറ്റോ വീട്ടിൽ നടന്ന തെളിവുകിട്ടാത്ത, ഒരു കളവുകേസ്സിന്നു തെളിവുണ്ടാക്കാൻ അങ്ങനെ അവർക്കു കഴിഞ്ഞുവെന്നും..."
-ഇതാണ്.
പലചരക്ക് കട, ഹോട്ടൽ, മെഡിക്കൽ ഷോപ്പ്, സ്വർണ്ണക്കട,പത്രവില്പന, തുണിക്കട തുടങ്ങിയ വ്യാപാര-കച്ചവടങ്ങളും, ആളുകളുടെ സഞ്ചാരം കുതിര വണ്ടി, റിക്ഷാവണ്ടി, മോട്ടോർ കാർ എന്നിവയെല്ലാം തെരുവിനെ ജീവനുള്ളതാക്കി മാറ്റുന്നു. കഥയാരംഭിക്കുമ്പോൾ തെരുവുറങ്ങുകയാണ് സമയം രാത്രി കഴിയാറാകുന്നു, കൂനൻ കണാരൻ,നൊണ്ടിപറങ്ങോടൻ, ഇറച്ചിക്കണ്ടം മൊയിതീൻ, കേളു മാസ്റ്റർ, അപ്പുനായര് എന്നിവർ മകരമാസത്തിലെ കുളിരിൽ നിന്ന് രക്ഷപ്പെടാൻ തീ കായുകയാണ്. അവിടേക്ക് പത്രവില്പനക്കാരൻ കൃഷ്ണ കുറുപ്പ് വരുന്നു തെരുവുണർന്നു വരുകയായ് പിന്നീട് ഓരോ കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്തുന്നു. കൃഷ്ണ കുറുപ്പിന്റെ മകൾ രാധ , കസ്റ്റംസ് ആപ്പീസ് ഗുദാം ക്ലർക്ക് ഒമഞ്ചിയെന്നറിയപ്പെടുന്ന ലാസർ, ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ കഷ്ടപ്പെട്ട് മറുനാട്ടിൽ പോയി പണിയെടുത്ത് സമ്പന്നനായി മാറിയ സുധാകരൻ മുതലാളി അദ്ദേഹത്തിന്റെ വിഫലമായ പ്രേമം, തെരുവിൽ ജീവിക്കുന്നവരോടുള്ള സഹതാപം, അവിശ്വാസിയായ കേളു മാസ്റ്റർ,തെരുവിന്റെ മക്കളായ കൂനൻ കണാരൻ,നൊണ്ടിപറങ്ങോടൻ, ഇറച്ചിക്കണ്ടം മൊയിതീൻ, സാൻറോ കറുപ്പൻ, കുരുടൻ മുരുകൻ തുടങ്ങിയ 200-ലധികം കഥാപാത്രങ്ങൾ ഈ കഥയിൽ ഉണ്ട്. ചില കഥാപാത്രങ്ങളുടെ സ്വാധീനം അതിശക്തമാണ്, ചിലർ ഈ കഥയുടെ ആദ്യവസാനം നിറഞ്ഞു നിൽക്കുന്നു, ചില കഥാപാത്രങ്ങൾ ജീവിച്ചിരിപ്പില്ല, ചിലർ അണിയറയിൽ മാത്രം നിൽക്കുന്നു.
മനസ്സിൽ തങ്ങി നിൽക്കുന്ന കഥയും കഥാപാത്രങ്ങളും. എസ്. കെ. പൊറ്റെക്കാട്ട് (ജ്ഞാനപീഠ അവാർഡ് ജേതാവ്) എഴുതിയ ഈ നോവലിന് 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
Oru Theruvinte Katha (Malayalam Edition) Kindle EditionORU THERUVINTE KATHA ( ഒരു തെരുവിന്റെകഥ ) Paper back
Oru Theruvinte Katha
Author: S.K. Pottekkadu
Language: Malayalam
Genre: Fiction
Pages: 290
ASIN: B084G5Y2HP
Publisher: DC Books
Country of Origin : India
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
Post a Comment